
ഇടുക്കി : മൂന്നാറിലേക്കുള്ള കെ എസ് ആർ ടി സി റോയൽവ്യൂ ഡബിൾ ഡെക്കർ ബസിൽ അനധികൃത ലൈറ്റുകൾ ഘടിപ്പിച്ചതിനെതിരെ വിമർശനവുമായി ഹൈക്കോടതി. സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വാഹനത്തിലെ ലൈറ്റ് സംവിധാനമെന്ന് ഹൈക്കോടതി വിമർശിച്ചു.കെ എസ് ആർ ടി സി റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസിൽ അനധികൃത ലൈറ്റ് സംവിധാനം ഒരുക്കിയത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. പൂർണമായും സുരക്ഷാമാർഗ നിർദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി പറഞ്ഞു. വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട കേസ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.