Banner Ads

തൃശ്ശൂരിൽ ലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

തൃശ്ശൂർ: വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കിടയിൽ കെ.എസ്.ഇ.ബി. ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാനും ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകനുമായ മനോജ് (46) ആണ് അപകടത്തിൽ മരണപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ ആറരയോടെ മാപ്രാണം സെന്ററിലെ മാവേലി സ്റ്റോറിന് സമീപമായിരുന്നു ദരുണമായ ഈ അപകടം സംഭവിച്ചത്. പ്രദേശത്ത് രാവിലെ മുതൽ അനുഭവപ്പെട്ട വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനായി ഇലക്ട്രിക് പോസ്റ്റിൽ കയറി ജോലി ചെയ്യുകയായിരുന്നു മനോജ്. ഇതിനിടെ അപ്രതീക്ഷിതമായി ഇയാൾക്ക് ശക്തമായ വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് മനോജിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.