Banner Ads

ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ ; കോതമംഗലം കൺവെൻഷന് 26 ന് തുടക്കം

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ കോതമംഗലം കൺവെൻഷന് 26 ന് തുടക്കം കുറിക്കും.ദീർഘകാലം കോതമംഗലം കൺവെൻഷന്റെ രക്ഷാധികാരിയായിരുന്ന ഭാഗ്യ സ്മരണർഹാനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അനുസ്മരണത്തോടെ ആരംഭം കുറിക്കുന്ന കൺവൻഷൻ അങ്കമാലി ഭദ്രാസന വലിയ മെത്രാപ്പോലീത്ത ഡോ.എബ്രഹാം മോർ സേവേറിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യും.

കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ് തിരുമേനിയും സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും പ്രഗൽഭരായ സുവിശേഷകരും വചനപ്രഘോഷണം നടത്തുന്നു. ഇടുക്കി MP അഡ്വ.ഡീൻ കുര്യാക്കോസും കോതമംഗലം MLA ശ്രീ. ആന്റണി ജോണും വിശിഷ്ട അതിഥികളായി യോഗത്തിൽ പങ്കെടുക്കും. മാർച്ച് 26 ബുധൻ മുതൽ 30-ാം തീയതി ഞായറാഴ്ച വരെയാണ് കൺവെൻഷൻ നടത്തപ്പെടുന്നത്.

എല്ലാ ദിവസവും വൈകിട്ട് 5ന് സന്ധ്യാനമസ്കാരവും തുടർന്ന് 101 അംഗ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഗാന ശുശ്രൂഷയും തുടർന്ന് വചന ശുശ്രൂഷയും നടത്തപ്പെടുന്നു. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ തുത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ രാവിലെ 9:30ന് പള്ളിയിൽ പകൽ ധ്യാനവും ഉണ്ടായിരിക്കുന്നതാണ്.കോതമംഗലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പള്ളിയിലേക്ക് വാഹനം ക്രമീകരിച്ചിട്ടുണ്ട്.

മാർച്ച് 26 ബുധനാഴ്ച റവ. ഫാ.എബി വർക്കി വെങ്ങോല, മാർച്ച്‌ 27 ന് റവ. ഫാ. കുര്യൻ കാരിയ്ക്കൽ, മാർച്ച്‌ 28 ന് റവ. ഫാ. റെജി ചവർപ്പനാൽ, മാർച്ച്‌ 29 ന് റവ. ഫാ. എബ്രഹാം പി. ഉമ്മൻ, മാർച്ച്‌ 30 ന് റവ. ഫാ. ബിനോയ്‌ ചാക്കോ തുത്തൂട്ടി എന്നിവർ വചനപ്രഘോഷണം നടത്തുന്നതാണ്. പരി.യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് പ്രഥമൻ ബാവ തിരുമനസ്സുകൊണ്ട് ഏപ്രിൽ മാസം അഞ്ചാം തീയ്യതി ശനിയാഴ്ച രാവിലെ 7:30ന് കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *