Banner Ads

ഓണത്തിരക്ക് നേരിടാൻ കൊച്ചി മെട്രോ; കൂടുതൽ അധിക സർവീസുകൾ പ്രഖ്യാപിച്ചു

കൊച്ചി : ഓണത്തോടനുബന്ധിച്ച് യാത്രാതിരക്ക് പരിഹരിക്കുന്നതിനായി കൂടുതൽ ട്രെയിൻ സർവീസുകളുമായി കൊച്ചി മെട്രോ. ഓഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചയ്ക്ക് 3 മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6 മിനിറ്റും 45 സെക്കൻഡും ഇടവേളകളിൽ നാല് അധിക സർവീസുകൾ നടത്തുമെന്ന് കെഎംആർഎൽ അറിയിച്ചു.

ഓഗസ്റ്റ് 23 ഞായറാഴ്ച രണ്ട് അധിക ട്രെയിനുകൾ കൂടി സർവീസിനായി ഇറക്കും. അന്ന് ഉച്ചയ്ക്ക് 2:30 മുതൽ 7 മിനിറ്റും 13 സെക്കൻഡും ഇടവേളകളിൽ എട്ട് അധിക ട്രിപ്പുകളുണ്ടായിരിക്കും. ഈ ദിവസങ്ങളിൽ തിരക്ക് ക്രമാതീതമായി ഉയർന്നാൽ പെട്ടെന്ന് ഉപയോഗിക്കാനായി ഒരു ട്രെയിൻ കൂടി കരുതൽ ആയി സജ്ജമാക്കി നിർത്തുമെന്നും കെഎംആർഎൽ അധികൃതർ അറിയിച്ചു.