Banner Ads

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: കേന്ദ്ര ഊർജ മന്ത്രിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ചർച്ച നടത്തും

ന്യൂഡൽഹി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരുമായി നേരിട്ട് ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കേന്ദ്ര ഊർജ മന്ത്രിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തും. ചർച്ചയ്ക്കായി കേന്ദ്ര മന്ത്രിയോട് സമയം തേടിയിട്ടുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര ഇടപെടലുകൾക്കായുള്ള ശ്രമങ്ങളുടെ ഭാഗമായി എൻ.ടി.പി.സി (NTPC) ചെയർമാനുമായി നടത്തിയ പ്രാഥമിക ചർച്ച പൂർത്തിയായി. എൻ.ടി.പി.സിയുടെ കേന്ദ്രീകൃത പൂളിൽ നിന്ന് കേരളത്തിന് അടിയന്തരമായി അധിക വൈദ്യുതി ലഭ്യമാക്കുന്ന കാര്യമാണ് പ്രധാനമായും ചർച്ച ചെയ്തത്. കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കാമെന്ന് എൻ.ടി.പി.സി ചെയർമാൻ ഉറപ്പുനൽകിയതായി മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര തലത്തിൽ അടിയന്തര ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.