മൂവാറ്റുപുഴ: കുടിവെള്ള പൈപ്പുകള്‍ പൊട്ടി റോഡ് തകരുന്നു.കോടികള്‍ മുടക്കി നവീകരിച്ച കക്കടാശ്ശേരി – കാളിയാർ റോഡില്‍ അടിക്കടി ഇങ്ങനെ തകരാർ. ഉയർന്ന നിലവാരത്തില്‍ നിർമിച്ച റോഡില്‍ തുടർച്ചയായി പൈപ്പ് പൊട്ടുന്നത് റോഡിന്റെ തകർച്ചക്ക് വഴി വെച്ചിരിക്കുകയാണ്. 30ഓളം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്.
വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റി അധികൃതർക്ക് റോഡ് വികസന സമിതി നിവേദനം നല്കി.മൂന്ന് മാസം മുമ്ബ് നവീകരണം പൂർത്തിയായ റോഡിന്റെ ഉദ്ഘാടനം പോലും നടന്നിട്ടില്ല. ഇതിനിടെയാണ് വ്യാപകമായി കുടിവെള്ള പൈപ്പുകള്‍ പൊട്ടി റോഡ് തകരുന്നത് പതിവായിരിക്കുന്നത്.കടുംപിടി, അഞ്ചല്‍പ്പെട്ടി, കക്കാട്ടൂർ കവല, കാലാമ്ബൂർ പള്ളിത്താഴം എന്നിവിടങ്ങളില്‍ പൈപ്പ് പൊട്ടല്‍ അതി രൂക്ഷമാണ്. റോഡിന്റെ അന്തിമ ടാറിങിന് മുമ്ബ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നങ്കിലും ജല അതോറിറ്റി അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒരു കിലോമീറ്റർ റോഡ് 3.5 കോടി രൂപയോളം ചെലവഴിച്ചാണ് നിർമിച്ചത്.