
കോഴിക്കോട്: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പാർട്ടിയുടെ ദേശീയ ഭാരവാഹിത്വത്തിലേക്ക് ഉയർന്നേക്കുമെന്ന് സൂചന. ദക്ഷിണേന്ത്യയിൽ നിന്നുള്ള പാർട്ടി ജനറൽ സെക്രട്ടറി പദവിയിലേക്കാണ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നാണ് വിവരം. സ്ഥാനമൊഴിഞ്ഞ സംസ്ഥാന അധ്യക്ഷൻ എന്ന പരിഗണന നൽകിയാകും ഈ മാറ്റം. നിലവിൽ കേരളത്തിൽ നിന്ന് അനിൽ ആന്റണിയും എ.പി. അബ്ദുള്ളക്കുട്ടിയും ബിജെപിയുടെ ദേശീയ ഭാരവാഹികളാണ്.
സിനിമ ചെയ്യാൻ കഴിയുന്നില്ല; മന്ത്രിസ്ഥാനം ഒഴിയാൻ സുരേഷ് ഗോപി അതേസമയം, തന്നെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.കേന്ദ്രമന്ത്രിയായ ശേഷം മുൻപ് ഏറ്റെടുത്തതും പുതിയതുമായ സിനിമാ പ്രൊജക്ടുകളുമായി മുന്നോട്ട് പോകാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപിയുടെ ദേശീയ നേതാക്കളെ സുരേഷ് ഗോപി തന്റെ നിലപാട് നേരിട്ട് അറിയിച്ചിട്ടുണ്ട്.ഈ മാസം പകുതിയോടെ കേന്ദ്ര മന്ത്രിസഭയിൽ നിർണായകമായ പുനഃസംഘടന ഉണ്ടാകുമെന്നാണ് ദൽഹിയിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.