
ആലക്കോട്: ആലക്കോട് സെൻ്റ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി പോയ ജീപ്പാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്.അപകടത്തിൽ 13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.ഇവരെ ആലക്കോട് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന റിപ്പോർട്ട് . നട്ടുകാരും പൊലിസും നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ കുട്ടികൾക്ക് അടിയന്തിര ചികിത്സ നൽകാനായി ആശുപത്രിയിലെത്തിച്ചു