
ആറ്റിങ്ങൽ: കുട്ടികളുടെ പാർക്കിൽ പൈപ്പ് ലൈൻ വിഛേദിച്ചിട്ട് മാസങ്ങളായെങ്കിലും നടപടി ഇല്ലെന്ന് ആക്ഷേപം ശക്തമാകുന്നു. പൈപ്പ് ലൈൻ വിഛേദിച്ചതോടെ പാർക്ക് സന്ദർശിക്കാനെത്തുന്നവർക്ക് ശുചിമുറി പോലും ഉപയോഗിക്കാൻ സാധിക്കുന്നില്ല. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏറെ നാൾ അടച്ചിട്ടിരുന്ന പാർക്ക് വിവാദങ്ങൾ ഉയർന്നതോടെയാണ് 2 വർഷം മുമ്‌ബ് വീണ്ടും തുറന്നത്. വെള്ള കരം കുടിശിക ഉണ്ടായിരുന്നതിനെ തുടർന്നാണ് കണക്ഷൻ വിഛേദിച്ചത്.
എന്നാൽ ബൈപാസ് നിർമാണത്തിനായി കുഴിച്ചപ്പോൾ പൈപ്പ് ലൈൻ മുറിഞ്ഞതായും കുഴിച്ച ഭാഗം നികത്തിയ ശേഷം വാട്ടർ അതോറിറ്റിയിൽ അപേക്ഷ നൽകിയെങ്കിലും വെള്ളക്കരം കുടിശിക ഉണ്ടായിരുന്നതിനാൽ കണക്ഷൻ നൽകുന്നത് വൈകുകയായിരുന്നെന്ന് നഗരസഭ അധികൃതർ പറഞ്ഞു.പന്ത്രണ്ടായിരത്തോളം രൂപയാണ് കുടിശിക ഇനത്തിൽ വാട്ടർ അതോറിക്ക് അടയ്ക്കാറുണ്ടായിരുന്നത്.പാർക്കിനു സമീപത്തെ കുടുംബ ശ്രീ ഹോട്ടൽ പൈപ്പ് ലൈൻ ലഭിച്ചതിനെ തുടർന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജലക്ഷാമം കാരണം ഈ ഹോട്ടൽ മാസങ്ങളോളം അടച്ചിട്ടിരുന്നു.