ആലപ്പുഴ: ചാമ്ബ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) നടത്താനുള്ള വിജ്ഞാപനവും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിട്ടുണ്ട്. ആറു സ്ഥലങ്ങളിലാകും വള്ളംകളി നടക്കുക. ആദ്യ മത്സരം നവംബര്‍ 16-ന് താഴത്തങ്ങാടിയില്‍ നടക്കും. നവംബര്‍ 16-ന് ആരംഭിക്കുന്ന സിബിഎല്‍ ഡിസംബര്‍ 21-നാകും അവസാനിക്കുക.ഡിസംബര്‍ 21-ന് കൊല്ലം പ്രസിഡന്റ് ട്രോഫിയോടെയായിരിക്കും സിബിഎല്‍ സമാപിക്കുക.
താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സിബിഎല്‍ മാറ്റിവെച്ചത്. സിബിഎല്‍ നടത്തണമെന്ന് ബോട്ട് ക്ലബ്ബുകള്‍ ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച നെഹ്‌റു ട്രോഫി മത്സരം നടത്തിയിരുന്നെങ്കിലും സിബിഎല്ലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നിരുന്നു.ബോട്ട് ക്ലബ്ബുകളുടെ അസോസിയേഷനുകളുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണിപ്പോള്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിട്ടുള്ളത്.