Banner Ads

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ് ലഹരി ഗുളികകള്‍ നല്‍കും; കെണിയില്‍ വീണത് നിരവധി വിദ്യാര്‍ത്ഥിനികള്‍

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന സ്‌കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് ലഹരി ഗുളികകള്‍ നല്‍കി യുവാവ് പിടിയില്‍.

ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച്‌ പെണ്‍കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കുന്നതായിരുന്നു പ്രതിയുടെ രീതി.നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശി ശ്യാംമാധവിനെയാണ് (43) ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി ഇവർവഴി കൂടുതല്‍ പെണ്‍കുട്ടികളെയും പ്രതി വലയിലാക്കിയിരുന്നു. ഇവർക്കും ലഹരിഗുളികകള്‍ പ്രതി കൈമാറിയിരുന്നു.
നെയ്യാറ്റിൻകരയിൽ നിരവധി വിദ്യാർത്ഥിനികള്‍ ഇയാളുടെ കെണിയില്‍ വീണതായാണ് സൂചനയുണ്ട്
പന്നിഫാം നടത്തുന്ന ശ്യാംമാധവ് നെയ്യാറ്റിൻകര, ബാലരാമപുരം സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സംഘ൦ ചോദ്യം ചെയ്തു വരികെയാണ്

 

Leave a Reply

Your email address will not be published. Required fields are marked *