
ദില്ലി : ഐഎസ്ആർഒയുടെ പുതിയ നേട്ടത്തിൽ ശാസ്ത്രജ്ഞരെയും രാജ്യത്തെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ എഴുതപ്പെട്ട മറ്റൊരു ചരിത്രനേട്ടമാണിതെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ മികവ്, നൂതന സാങ്കേതികവിദ്യ, വർദ്ധിച്ചുവരുന്ന ശേഷി എന്നിവയുടെ തെളിവാണ് ഈ വിജയമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ മേഖലയും തമ്മിൽ വളർന്നുവരുന്ന പങ്കാളിത്തം വളരെ അനിവാര്യമാണ്. ഇത് രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾക്ക് കൂടുതൽ കരുത്തും വിശാലമായ വ്യാപ്തിയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നേട്ടം ഓരോ ഇന്ത്യക്കാരനും ഒരുപോലെ അഭിമാനിക്കാവുന്നതാണെന്നും മോദി പറഞ്ഞു.