കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകള്‍ നിറഞ്ഞ മെഡല്‍ വിതരണം നടന്നത്. 264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡല്‍ സമ്മാനിച്ചത്. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകള്‍ അടങ്ങിയ മെഡലുകള്‍ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ല എന്ന ആക്ഷേപം ഉണ്ട്.