
ശബരിമല: കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ വരുമാനം 141.13 കോടി രൂപയായിരുന്നു. ഇത്തവണ 22.76 കോടി രൂപയാണ് അധികമായി ലഭിച്ചത്. മണ്ഡലകാലം ആരംഭിച്ച് 29 ദിവസം പിന്നിട്ടപ്പോൾ 163.89 കോടി രൂപ വരുമാനമായി ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്.അരവണ വിൽപ്പനയിൽ നിന്നാണ് കൂടുതൽ തുക ലഭിച്ചിരിക്കുന്നത്.ശബരിമലയില്‍ ആകെവരുമാനത്തില്‍ ഉണ്ടായ 22.76 കോടിയുടെ വര്‍ധനയില്‍ 17.41 കോടിയും അരവണവില്പനയില്‍ നിന്നുമാണ്.
കാണിക്കയില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച തുകയേക്കാള്‍ 8.35 കോടി രൂപ കൂടുതലാണ് ഇത്തവണ ലഭിച്ചത്. ഇത്തവണ 82.68 കോടി രൂപയുടെ അരവണയാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം അരവണ വിറ്റുവരവ് ഇനത്തില്‍ ലഭിച്ചത് 65.26 കോടി രൂപയായിരുന്നു. ദർശനത്തിന് എത്തിയവരുടെ എണ്ണത്തിലും വലിയ വർധനവാണ് ഇത്തവണ.ഇതിനോടകം 22.67 ലക്ഷം ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്. ഇത്തവണ 4.51 ലക്ഷം ഭക്തരാണ് അധികമായി ദര്‍ശനത്തിനെത്തിയത്കഴിഞ്ഞ വര്‍ഷം ഇതേ സമയംവരെ 18.17 ലക്ഷമായിരുന്നു ദര്‍ശനം നടത്തിയത്.