Banner Ads

കോട്ടയത്ത് കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിൽ.

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രവിജയത്തിലേക്ക് നീങ്ങവെ, കോട്ടയം നഗരത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡുകൾക്ക് നേരെ കരിഓയിൽ പ്രയോഗം. ‘വിജയശിൽപി കെ.സി വേണുഗോപാൽ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇന്നലെ സ്ഥാപിച്ച ഫ്ലക്സിലാണ് ഇന്ന് രാവിലെ കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അതേസമയം, യുഡിഎഫ് അധികാരം ഉറപ്പിച്ചതോടെ അടുത്ത മുഖ്യമന്ത്രി ആരെെന്ന ചർച്ചകൾക്ക് തുടക്കമിട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.