ആനകളെ കുളിപ്പിച്ച് കുറിയിട്ടാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത് എന്നാൽ അത് ഇനി വേണ്ട എന്ന വിളക്കുമായി ഗുരുവായൂർ ക്ഷേത്രം. ആനയുടെ മസ്തകത്തിലും ചെവികളിലും വാലിലും ചന്ദനം, കളഭം, കുങ്കുമം എന്നിവ കൊണ്ടാണ് പാപ്പാൻമാർ കുറി തൊടാറുള്ളത്.എന്നാൽ ഇത് മൂലം നെറ്റിപട്ടത്തില്‍ ചായം ഇളകി കറ പിടിക്കുന്നതായും തുണി ദ്രവിച്ച് നെറ്റിപട്ടം കേടുവരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പാപ്പാന്മാർക്ക് വേണ്ടി ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഈ കാര്യം അറിയിച്ചത്.കേടായ നെറ്റിപ്പട്ടം നന്നാക്കാൻ 10,000 മുതല്‍ 20,000 രൂപ വരെ ചെലവ് വരും. ഇത് ചൂണ്ടിക്കാട്ടി പാപ്പാന്മാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. നിർദേശം ലംഘിച്ചാല്‍ പാപാന്മാരില് നിന്ന് നഷ്ട തുക ഈടാക്കും