
മലപ്പുറം: തന്നേയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്ന ഭീഷണിയുമായി പിവി അൻവർ. സിപിഎം നേതാക്കൾക്കെതിരെയാണ് അൻവറിന്റെ ഭീഷണി. ഞങ്ങൾ തലയ്‌ക്കേ അടിക്കൂ എന്ന് പ്രസംഗത്തിനിടയിലാണ് അൻവർ ഭീഷണി മുഴക്കിയത്.മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇത്. ഒരു തർക്കവുമില്ല ഞങ്ങൾ തലക്കേ അടിക്കൂ.
പറഞ്ഞു വിടുന്ന തലകൾക്കെതിരെ അടിക്കുമെന്ന് പി വി അൻവർ പറഞ്ഞു.മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനം. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. കുടുംബം അടക്കമുള്ളവരുടെ പണി തീർത്തുകളയുമെന്നാണ് വോയ്ക്ക് മെസേജ് ഭീഷണിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും പി വി അൻവർ പറഞ്ഞു ചുങ്കത്തറയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ