Banner Ads

കൈക്കരുത്തുണ്ടെങ്കിൽ വീട്ടിലെ പെണ്ണുങ്ങളെ തല്ലണം; പൊലീസിനെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി കെ പി ഉദയഭാനു

പത്തനംതിട്ട : പൊലീസുകാർക്കെതിരെ രൂക്ഷമായ സ്ത്രീവിരുദ്ധ പരാമർശവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. പൊലീസുകാർക്ക് കൈക്കരുത്തുണ്ടെങ്കിൽ അത് സ്വന്തം വീട്ടിലെ സ്ത്രീകളെ തല്ലാനാണ് ഉപയോഗിക്കേണ്ടതെന്നും നാട്ടുകാരെ തല്ലാനല്ലെന്നുമായിരുന്നു നേതാവിന്റെ പരാമർശം.

പന്തളത്ത് സിപിഐഎം നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പൊലീസുകാർക്ക് കൈക്കരുത്തുണ്ടെങ്കിൽ വീട്ടിൽ പെണ്ണുമ്പുള്ളമാരില്ലേ അവരെ തല്ലണം. നാട്ടുകാരെ തല്ലാനുള്ളതല്ല ആ കൈക്കരുത്ത്. നിങ്ങളേക്കാൾ കൈക്കരുത്തുള്ളവർ ഇപ്പുറത്തുണ്ടെന്ന് ഓർക്കുന്നത് നന്നായിരിക്കും എന്നായിരുന്നു ഉദയഭാനുവിന്റെ പരാമർശം.