Banner Ads

സൗദിയിൽ ഭീതി പരത്തി ഹൂതി ആക്രമണം: വിമാനത്താവളങ്ങളിൽ ഒരാഴ്ചയ്ക്കിടെ 18 മരണം; പരിക്കേറ്റവർ 400 കടന്നു

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ ഒരാഴ്ചയ്ക്കിടെ 18 പേർ കൊല്ലപ്പെട്ടു. റിയാദ്, അബ്ഹ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ. വിവിധ ആക്രമണങ്ങളിലായി അറുന്നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്കുണ്ടായ ഹൂതി ആക്രമണത്തിൽ മാത്രം 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് നേരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഒരു ഗൾഫ് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആളപായമാണിത്.ശനിയാഴ്ച കൊല്ലപ്പെട്ട 12 പേരിൽ നാല് പേർ സൗദി പൗരന്മാരാണ്. കൂടാതെ രണ്ട് ബംഗ്ലാദേശ് പൗരന്മാരും അമേരിക്ക, ഈജിപ്ത്, ജോർഡൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളുകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

സൗദിയ എയർലൈൻസ് പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് ബിൻ അലി അൽ ഖഥ്മി ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു. അബ്ഹ വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ട് സ്ത്രീകളും, റിയാദിൽ സുഡാൻ പൗരനും കൊല്ലപ്പെട്ടു.മൂന്ന് ഘട്ടങ്ങളിലായി നടന്ന ഈ ഭീകരാക്രമണങ്ങളിൽ ആകെ 400-ഓളം പേർക്ക് പരിക്കേറ്റതായി സൗദി അധികൃതർ സ്ഥിരീകരിച്ചു. വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കിയതായും മേഖലയിൽ ജാഗ്രതാ നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു.