
കൊച്ചി : വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. വടക്കൻ ജില്ലകളിൽ പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
തിങ്കളാഴ്ച (06/07/2026) കണ്ണൂർ, കാസർകോട് ജില്ലകളിലും, ചൊവ്വാഴ്ച (07/07/2026) കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുള്ളപ്പോൾ പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
മുൻപ് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മലഞ്ചെരുവുകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുക. അധികൃതർ നിർദ്ദേശം നൽകുകയാണെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറിത്താമസിക്കാൻ മടിക്കരുത്.