
കൊച്ചി : ലക്ഷ്മി പ്രിയയ്ക്കും ഭർത്താവ് ജയേഷിനുമെതിരെ കേസെടുക്കാൻ പോലീസിന് കോടതി നിർദ്ദേശം. അൻസിബയുടെ പരാതിയില്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയാണ് ഹിൽപാലസ് പോലീസിന് നിർദ്ദേശം നൽകിയത്. ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, വനിതാ സെൽ എസ്ഐ എന്നിവർക്കെതിരെയാണ് അൻസിബയുടെ പരാതി.
വനിതാ സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്ന് അൻസിബ പരാതിയിൽ വ്യക്തമാക്കി. സ്റ്റേഷൻ രേഖകളിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് മാപ്പെഴുതി ഒപ്പിടിപ്പിച്ചതായും പരാതിയിൽ പറയുന്നു.