Banner Ads

മഴ കനക്കുന്നു: കോഴിക്കോട്ടും കാസർകോടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായതിനെ തുടർന്ന് നാളെ (ജൂൺ 9, ചൊവ്വാഴ്ച) കോഴിക്കോട്, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.വടക്കൻ കേരളത്തിൽ മഴ അതിതീവ്രമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവയ്ക്ക് പുറമെ വയനാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് ഏർപ്പെടുത്തിയിട്ടുള്ള മത്സ്യബന്ധന വിലക്ക് വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു. തീരദേശവാസികളും മലയോര മേഖലയിലുള്ളവരും അതീവ ജാഗ്രത പാലിക്കണം.