Banner Ads

സ്വർണ്ണവിലയിൽ റെക്കോർഡ് ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. അറിയാം ഇന്നത്തെ വിലവിവരങ്ങൾ

കൊച്ചി: സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസവാർത്ത. സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കൊപ്പം ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും കൂടിച്ചേർന്നതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണം പവന്‍ വില 109400

18 കാരറ്റ് സ്വര്‍ണം പവന്‍ വില 89920

14 കാരറ്റ് സ്വര്‍ണം പവന്‍ വില 70000

9 കാരറ്റ് സ്വര്‍ണം പവന്‍ വില 45160
22 കാരറ്റ് സ്വര്‍ണം ഗ്രാം വില 13675

18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11240

14 കാരറ്റ് സ്വര്‍ണം ഗ്രാം വില 8750

9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5645

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.ആഗോള വിപണിയിലെ ഇടിവ് രാജ്യാന്തര വിപണിയിൽ സ്വർണ്ണവില 4535 ഡോളർ എന്ന നിരക്കിലേക്ക് താഴ്ന്നു.ഡോളർ കരുത്താർജ്ജിക്കുന്നു: ഡോളർ സൂചിക 98.52 എന്ന ശക്തമായ നിലയിലെത്തി. ഡോളർ ശക്തിപ്പെടുമ്പോൾ സാധാരണയായി സ്വർണ്ണവില താഴാറുണ്ട്.

രൂപയുടെ മൂല്യം ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 95.36 എന്ന നിരക്കിലേക്ക് ഇടിഞ്ഞു.യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകൾക്കിടെ ഇറാൻ യുഎഇയിലെ ഫുജൈറ എണ്ണ കേന്ദ്രത്തിന് നേരെ നടത്തിയ മിസൈൽ ആക്രമണ ശ്രമം ഗള്‍ഫില്‍ വീണ്ടും ആശങ്ക പടർത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 113 ഡോളറായി ഉയർന്നു. ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ഡോളറിന് ആവശ്യം വർദ്ധിക്കുകയും മറ്റ് കറൻസികളുടെ മൂല്യം ഇടിയുകയും ചെയ്യുന്നു.

ഇത് സ്വർണ്ണത്തിനായുള്ള ആവശ്യം കുറയ്ക്കുകയും വില താഴാൻ കാരണമാവുകയും ചെയ്തു.ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഏകദേശം 1.18 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കാം. അതേസമയം, പഴയ സ്വർണ്ണം വിൽക്കുന്നവർക്ക് പവന് 1.08 ലക്ഷം രൂപയ്ക്ക് മുകളിൽ വില ലഭിക്കാനും സാധ്യതയുണ്ട്.