Banner Ads

രാജ്യത്ത് ഇന്ധനവില കുതിക്കുന്നു; പെട്രോളിനും ഡീസലിനും മൂന്ന് രൂപ വർധിപ്പിച്ചു.

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടെ രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു.പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ധനവില ഉയർന്നേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിലവർധനയുടെ മുന്നോടിയായിരുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ധനവില ഉയർന്നതോടെ ചരക്കുകൂലി വർധിക്കാനും ഇത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകാനും സാധ്യതയുണ്ട്.

ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിതരണ ശൃംഖലയിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.”നിലവിൽ ഇന്ധന നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. ഇന്ത്യയുടെ പക്കൽ ആവശ്യത്തിന് ശേഖരമുണ്ട്.”