Banner Ads

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര: ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം; ജൂൺ 15 മുതൽ നടപ്പിലാക്കും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം നടപ്പിലാക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ സെക്രട്ടറിയേറ്റിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. വരാനിരിക്കുന്ന ജൂൺ 15 മുതൽ പദ്ധതി ഔദ്യോഗികമായി ആരംഭിക്കും.

ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിയുടെ ആദ്യത്തെ 100 ദിവസങ്ങളിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. ഈ കാലയളവിലെ ലാഭനഷ്ട കണക്കുകൾ കൃത്യമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക.പുതിയ ബസ് സർവീസുകൾ പരിഗണനയിൽ നിലവിൽ ഒരു ഓർഡിനറി ബസ് സർവീസ് പോലും ഇല്ലാത്ത നിയമസഭാ മണ്ഡലങ്ങളിൽ, പുതിയ ഓർഡിനറി ബസുകൾ അനുവദിച്ച് സർവീസ് തുടങ്ങുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്.

വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും ഈ സൗജന്യ യാത്ര പ്രയോജനപ്പെടുത്താം.കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയാകില്ലപദ്ധതി നടപ്പിലാക്കുന്നതിലൂടെ കെ.എസ്.ആർ.ടിസിക്കുണ്ടാകുന്ന അധിക സാമ്പത്തിക ചിലവ് പൂർണ്ണമായും സർക്കാർ തന്നെ വഹിക്കും. അതിനാൽ ഈ പദ്ധതി കോർപ്പറേഷന് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കില്ലെന്നാണ് വിലയിരുത്തൽ.