
തൃശൂർ : തൃശൂർ പൂരത്തിന് മുന്നോടിയായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന കേന്ദ്രത്തിൽ വൻ തീപിടുത്തം. മുണ്ടത്തിക്കോട് പ്രവർത്തിക്കുന്ന വെടിക്കെട്ട് പുരയ്ക്കാണ് തീപിടിച്ചത്. തൊഴിലാളികൾക്ക് പൊള്ളലേറ്റു. തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.