
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർദ്ധിപ്പിക്കാനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്.
പുതുക്കിയ നിരക്കുകൾ വരും മാസം ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും കാലിത്തീറ്റ വിലവർദ്ധനവും കോവിഡ്/വേനൽക്കാല പ്രതിസന്ധികളും മൂലം കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖലാ യൂണിയനുകൾ സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.