
കണ്ണൂർ, കെ കെ ശൈലജയ്ക്കതിരായ വ്യാജ വിഡിയോ കേസിൽ മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ. തലശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്.ന്യൂ മാഹി കമ്മിറ്റി ചെയർമാൻ ടി എച്ച് അസ്ലമിനാണ് പിഴ ശിക്ഷ.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ എൽഡിഎഫ് സഥാനാർഥിയായിരുന്ന കെ കെ ശൈലജയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
മുസ്ലീങ്ങൾ വർഗീയവാദികളാണെന്ന തരത്തിൽ കെകെ ശൈലജ പറഞ്ഞുവെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഈ വിഡിയോ പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്തത്.2024 ഏപ്രിൽ 8 നാണ് ഈ വിഡിയോ പ്രചരിച്ചത്. സംഭവത്തിൽ എൽഡിഎഫ് പരാതി നൽകിയിരുന്നു. ചാനൽ അഭിമുഖം എഡിറ്റ് ചെയ്യത് യുഡിഎഫ് ആണെന്നും എൽഡിഎഫ് പരാതി നൽകിയിരുന്നു.