
ഇനി കയ്യിൽ പണമില്ലെങ്കിലും കെഎസ്‌ആര്‍ടിസി ബസില്‍ ഇഷ്ടംപോലെ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. ചലോ ആപ്പുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാൻ സംവിധാനം ഒരുക്കിയിരിക്കുകയാണ് കെഎസ്‌ആർടിസി.തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ ചില ബസുകളിലുള്ള ഈ സംവിധാനം വ്യാപിപ്പിക്കാനാണ് കെഎസ്‌ആർടിസിയുടെ തീരുമാനം.
ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, മറ്റ് പ്രധാന ബാങ്കുകളുടെ അപ്ലിക്കേഷൻ വഴി ടിക്കറ്റ് തുക നല്‍കാനാകും. നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കിയും ഇതില്‍ ഉപയോഗിക്കാനാകും. അതേസമയം ക്രെഡിറ്റ് കാര്‍ഡ് എടുക്കില്ല. ഇതുസംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു.നാലായിരത്തില്‍ അധികം വരുന്ന ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന നടപടികളും പുരോഗമിക്കുകയാണ്. ബസ് എവിടെ എത്തി, റൂട്ടില്‍ ഏതൊക്കെ ബസ് ഓടുന്നുണ്ട് എന്നും ബസ് എത്തുന്ന സമയവും ഇതിലൂടെ അറിയാനാകും.