Banner Ads

വയനാട്ടിൽ പ്രിയങ്കയ്ക്ക് മുന്നിൽ ഇമെയിൽ ‘പ്രവാഹം’; സതീശനെ മുഖ്യമന്ത്രിയാക്കാൻ സമ്മർദ്ദമേറുന്നു!

കൽപ്പറ്റ: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് മേൽ വലിയ തോതിലുള്ള സമ്മർദ്ദമാണ് പ്രവർത്തകർ ചെലുത്തുന്നത്. പ്രിയങ്കയുടെ ഔദ്യോഗിക ഇമെയിലിലേക്ക് ഇതേ ആവശ്യം ഉന്നയിച്ച് സന്ദേശങ്ങളുടെ പ്രവാഹമാണെന്നാണ് റിപ്പോർട്ട്. സതീശൻ അനുകൂലികൾ വയനാട്ടിൽ പ്രതിഷേധ പ്രകടനങ്ങൾക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, കെ.സി. വേണുഗോപാലിനായി അദ്ദേഹത്തിന്റെ പക്ഷം ശക്തമായി രംഗത്തുണ്ട്. 99 ശതമാനം സാധ്യതയും വേണുഗോപാലിനാണെന്നും പിന്മാറില്ലെന്നും ഹൈക്കമാൻഡിനെ ഇവർ അറിയിച്ചു കഴിഞ്ഞു. തിരുവനന്തപുരത്ത് കെ.സിയുടെ ഫ്ലക്സ് കീറിയ സംഭവവും നിരീക്ഷകർക്കെതിരായ പ്രചാരണവും ആയുധമാക്കി തിരിച്ചടിക്കാനാണ് കെ.സി. പക്ഷത്തിന്റെ നീക്കം.

എന്നാൽ ഘടകകക്ഷികളുടെ പിന്തുണയും നിയമസഭാ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി വി.ഡി. സതീശനും, സീനിയോറിറ്റി ഉയർത്തി രമേശ് ചെന്നിത്തലയും അവകാശവാദങ്ങൾ ഉന്നയിക്കുന്നതോടെ ഹൈക്കമാൻഡ് കടുത്ത പ്രതിസന്ധിയിലാണ്.