Banner Ads

മൂന്ന് വയസ്സുകാരനെ മടിയിലിരുത്തി ഡ്രൈവിംഗ്: കഴക്കൂട്ടത്ത് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

തിരുവനന്തപുരം: മൂന്ന് വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കഴക്കൂട്ടം ആർ‌ടി‌ഒയാണ് സംഭവത്തിൽ ഇടപെട്ട് നടപടിയെടുത്തത്.

നിയമലംഘനം നടത്തിയ ഡ്രൈവർ സൈനുലാബ്ദീനെ കഴക്കൂട്ടം ആർടിഒ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് ഉദ്യോഗസ്ഥർ കടന്നു.

ഡ്രൈവിംഗിനിടെ കുട്ടികളെ മുൻസീറ്റിൽ മടിയിലിരുത്തുന്നത് കുട്ടിയുടെയും മറ്റ് യാത്രക്കാരുടെയും ജീവന് വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചത്.