Banner Ads

വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലയിരുന്ന ഡീൻ എം.കെ നാരായണൻ, അസി.വാർഡൻ ഡോ.കാന്തനാഥൻ തുടങ്ങിയവരെ സർവീസിലേക്ക് തിരിച്ചെടുത്തു

കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലയിരുന്ന ഡീൻ എം.കെ നാരായണൻ, അസി.വാർഡൻ ഡോ.കാന്തനാഥൻ തുടങ്ങിയവരെ സർവീസിലേക്ക് തിരിച്ചെടുത്തു.  കോളേജ് ഓഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിലാണ് ഇവരുടെ നിയമനം.  ജുഡീഷ്യൻ കമ്മീഷന്റെ കണ്ടെത്തലുകൾ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിസി ഉള്‍പ്പെടെ നാലുപേർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാനേജ്മെന്റ് കൌണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങളും ഇത് എതിർത്തിരുന്നു.

സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കാൻ ഏൽപ്പിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോർട്ടിന്മേല്‍, പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ ആയിരുന്ന എം.കെ.നാരായണൻ, മുൻ അസിസന്റ് വാർഡൻ ഡോ. കാന്തനാഥൻ തുടങ്ങിയവർക്കെതിരെ കൂടുതല്‍ നടപടി വേണമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.  റിപ്പോർട്ടിന്റെ കോപ്പി ഓഗസ്റ്റ് 23ന് വിസിക്ക് നല്‍കിയിരുന്നു.  അന്ന് നൽകിയ നിർദേശം 45 ദിവസത്തിനകം നടപടി സ്വീകരിച്ച്‌ അറിയിക്കണം എന്നായിരുന്നു.

എന്നാല്‍ തുടർനപടികൾ വേണ്ടെന്ന് സർവകലാശാല മാനേജ്മെന്റ് കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. സസ്പെൻഷൻ കാലാവധി ആറുമാസം കഴിഞ്ഞതിനാല്‍ ഇരുവരെയും സർവീസില്‍ തിരിച്ചെടുക്കാൻ ഇന്നലെ ചേർന്ന മാനേജ്മെന്റ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.  സർവകലാശാല വി.സി കെ.എസ്.അനില്‍ അടക്കം നാലുപേർ വിയോജിപ്പ് രേഖപ്പെടുത്തി. മാതൃകാപരമായി തന്നെ ശിക്ഷിക്കണം എന്നായിരുന്നു ഇവർ എടുത്ത നിലപാട്.  പക്ഷെ, തുടർനടപടി വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *