കണ്ണൂർ : സി.പിഎം പാർട്ടി പി.പി ദിവ്യയെ സംരക്ഷിക്കുയാണ്,കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം.പി മാധ്യമങ്ങളോട്. കണ്ണൂർ ഡി.സി.സി ഓഫീസില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ കേസില്‍ നീതിപൂർവ്വമായ അന്വേഷണം നടക്കുമെന്ന് യാതൊരു വിശ്വാസവുമില്ല. ദിവ്യയും കമ്മിഷൻ പറ്റാനുള്ള ആവേശമാണ് കാണിച്ചത്.
നവീൻ ബാബു ആത്മഹത്യ ചെയ്ത കേസില്‍ കണ്ണൂർ കലക്ടർക്കെതിരെയും അന്വേഷണം വേണമെന്നും സുധാകരൻ പറഞ്ഞു.ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങളില്‍ സി.പി.എംഇടപ്പെട്ട് തിരുത്തല്‍ വരുത്തും. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഇടപെടുo എന്നും സുധാകരൻ ആരോപിച്ചു പറഞ്ഞു. അതേസമയം പാലക്കാട് പ്രചരണത്തിന് കെ.മുരളീധരൻ എത്തുമെന്ന് സുധാകരൻ വ്യക്തമാക്കി. ഡി.സി.സിയും,കെ.പി.സി.സിയും സ്ഥാനാർത്ഥി ലിസ്റ്റ് നല്കിയിട്ടുള്ളതിൽ എന്താണ് തെറ്റെന്നും സുധാകരൻ ചോദിച്ചു.