Banner Ads

കോടതി നടപടികൾ ; റീൽസാക്കി സാമൂഹ്യമാധ്യമത്തിൽ പ്രചരിപ്പിച്ചു യുവാവ് അറസ്റ്റിൽ

മലപ്പുറം: ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയ റീല്‍സായി പ്രചരിപ്പിക്കുകയായിരുന്നു ഇദ്ദേഹം. കോടതി മുറിയില്‍ നടപടിക്രമങ്ങൾ കൂടാതെ വനിതാ ജീവനക്കാരുടേയും വീഡിയോ ഫോണില്‍ പകർത്തി ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പ്രചരിപ്പിച്ചത്.

ഭാരതീയ ന്യായ സൻഹിത 73, 78 എന്നീ വകുപ്പുകള്‍ പ്രകാരം മലപ്പുറം പൊലീസാണ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ഒമാനൂർ സ്വദേശി മൻസൂർ അലി (24)ക്കെതിരെയാണ് നടപടി. പ്രതി തന്‍റെ പേരിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ എത്തിയത്.
കേരള പൊലീസ് ആക്ടിലെ 120 (0), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67 വകുപ്പ്, പ്രതിപാതിച്ചിട്ടുണ്ട്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇദ്ദേഹത്തെ മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *