
കൊച്ചി: 16 മണിക്കൂറിനുള്ളിൽ കേരളത്തിൽ എവിടെയും എത്തിക്കാൻസാധിക്കും,കെഎസ്ആർടിസിയുടെ കൊറിയർ ആന്റ് പാഴ്സൽ സംരംഭത്തിന്റെ ടാഗ്ലൈൻ ഇതാണ്.പാഴ്സൽ സർവീസ് ക്ലിക്ക് ആകാൻ ഈ ടാഗ് ലൈൻ സഹായിച്ചതോടെ, പച്ചക്കറികൾ, മത്സ്യം തുടങ്ങി പെട്ടെന്ന് കേടാകുന്ന വസ്തുക്കളുമായി പാഴ്സൽ കൗണ്ടറിന് മുന്നിൽ ഉപഭോക്താക്കൾ ക്യൂ നിൽക്കുന്നതിന് ഇത് കാരണമായി.
പെട്ടെന്ന് കേടാകുന്ന വസ്തുക്കൾ വേഗത്തിൽ ഡെലിവറി ചെയ്യുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കളെ കെഎസ്ആർടിസിയുടെ പാഴ്സൽ സർവീസിലേക്ക് ആകർഷിച്ചത്. എന്നാൽ ഇത്തരം പാഴ്സൽ സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ പെട്ടെന്ന് കേടാകുന്ന വസ്തുക്കളുടെ ഡെലിവറി ഓർഡർ സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ് കെഎസ്ആർടിസി.കഴിഞ്ഞ 11 മാസത്തിനുള്ളിൽ പാഴ്സൽ സർവീസിലൂടെ എട്ടു കോടി രൂപയുടെ വരുമാനമാണ്കെഎസ്ആർടിസി നേടിയത്.
അതിനിടെ എളുപ്പം കേടാകുന്ന വസ്തുക്കളുടെ ഡെലിവറിയുമായിബന്ധപ്പെട്ട് പരാതികൾ ഉയർന്നതോടെയാണ് ഇവയുടെഓർഡർ സ്വീകരിക്കുന്നത് കെഎസ്ആർടിസി നിർത്തിവെച്ചത്. 2023 മധ്യത്തിലാണ് കൊറിയർ സേവനം ആരംഭിച്ചത്.പാഴ്സൽ സർവീസിലൂടെ ശരാശരി പ്രതിമാസ വരുമാനം 50 ലക്ഷമായി വർദ്ധിച്ചു. വൈറ്റില ഹബ്ബിലെ പാഴ്സൽ കൗണ്ടർ ആണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. പ്രതിമാസം 30 ലക്ഷം രൂപയുടെ വരുമാനമാണ് ഈ കൗണ്ടറിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ ഡെലിവറി ചെയ്യുന്നത് മെഷീൻ പാർട്ടുകളാണ്.