
തിരുവനന്തപുരം :വിഴിഞ്ഞത്ത് പാചക വാതക സിലിണ്ടർ ചോർന്ന് മില്ലിന് തീ പിടിച്ചു. ചൊവ്വര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ധന്യ ഫ്ലോർ മിൽ എന്ന സ്ഥാപനത്തിലാണ് സംഭവം ഉണ്ടായത്. അരി വറുക്കുന്നതിനുള്ള മെഷീനിൽ ഘടിപ്പിച്ച് ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ലീക്കുണ്ടായി തീപിടിച്ചത്.
മില്ലിനുള്ളിൽ നിന്ന് പുക ഉയർന്നതോടെ സമീപത്തുണ്ടായിരുന്നവർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. സമീപമാകെ തീ പടർന്നതോടെ മില്ലിനുള്ളിലെ സ്വിച്ച് ബോർഡും മറ്റും കത്തി നശിച്ചു. പുറത്തേക്ക് തീ പടരാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ല.