Banner Ads

മൂക്കിൽ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ ;കാഴ്ച നഷ്ടപ്പെട്ടതായി പരാതി.

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ നിന്നാണ് അഞ്ചരക്കണ്ടി മായമങ്കണ്ടി സ്വദേശി രസ്ന(30) ശസ്ത്രക്രിയ ചെയ്തത്. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിയ്ക്കും യുവതി പരാതി നൽകി. മൂക്കിലെ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോൾ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നാണ് യുവതിയുടെ പരാതി.

മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയായിരുന്നു. ശേഷം കണ്ണ് തുറന്നപ്പോഴാണ് കാഴ്ച നഷ്ടമായ കാര്യം മനസിലായതെന്ന് യുവതിയുടെ ഭർത്താവും സഹോദരനും മാധ്യമങ്ങളോട് പറഞ്ഞു. അപ്പോൾ തന്നെ യുവതി ഇക്കാര്യം ഡോക്ടർമാരോട് പറഞ്ഞിരുന്നു. നീർക്കെട്ട് കൊണ്ടാണെന്നും രണ്ടു ദിവസത്തിനുശേഷം ശരിയാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നീട് വലതുകണ്ണിന് ചുറ്റും ചുവപ്പ് കണ്ടപ്പോൾ നേത്രരോഗ വിദഗ്ദരെ കാണാൻ ഡോകുമാർ നിർദേശിച്ചുവെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.

തുടർന്ന് നേത്ര രോഗ വിദഗ്ഗനാണ് കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്‌ബിന് ശസ്ത്രക്രിയാ സമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസപ്പെട്ടെന്ന കാര്യം വ്യക്തമാക്കുന്നത്. ചികിത്സയ്ക്കായി വീണ്ടും മെഡിക്കൽ കോളജിലെത്തിയപ്പോൾ രക്തം കട്ട പിടിച്ചത് അലിയിക്കാൻ കുത്തിവെപ്പെടുത്തു. രണ്ടാഴ്ച കൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നും പറഞ്ഞു.

മാറ്റമൊന്നും ഇല്ലാതെ വന്നതോടെയാണ് രസ്നയെ കോയമ്ബത്തൂരിലുള്ള അരവിന്ദ് കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തി. അപ്പോഴാണ് വലത് കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്. കണ്ണ് ചികിത്സിച്ച് പഴയ രൂപത്തിലാക്കാൻ സാധിക്കില്ലെന്നും വലത് മൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലന ശേഷി നഷ്ടപ്പെട്ടെന്നും കണ്ടെത്തിയിരിക്കുന്നത് .

ഒക്ടോബർ 24നായിരുന്നു യുവതിയുടെ ശസ്ത്രക്രിയ നടന്നത്. ഉടനെ ചികിത്സ നേടണമെന്നും നിർദേശിച്ചിരുന്നു. കാഴ്ച നഷ്ടമായതോടെ യുവതിയ്ക്ക് ജോലി ചെയ്യാനാകാത്ത സാഹചര്യമാണെന്ന് ബന്ധുക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *