Banner Ads

സ്കൂളുകളിൽ ഇനി വർണ്ണാഭമായ ആഘോഷങ്ങൾ; യൂണിഫോം നിർബന്ധമല്ല

തിരുവനന്തപുരം:സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ആഘോഷ ദിവസങ്ങളിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾ സ്കൂളില്‍ ആഘോഷിക്കുമ്പോൾ കുട്ടികള്‍ക്ക് യൂണിഫോം നിർബന്ധമില്ല.ഇനി മുതല്‍ ഈ മൂന്ന് പ്രധാന ആഘോഷങ്ങള്‍ സ്കൂളില്‍ ആഘോഷിക്കുമ്പോൾ കുട്ടികള്‍ക്ക് വർണ വസ്ത്രങ്ങള്‍ ധരിക്കാം.

ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. മന്ത്രി വി ശിവൻകുട്ടിയാണ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആഘോഷ പരിപാടികള്‍ നടക്കുമ്പോൾ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.