Banner Ads

ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷം ഉണ്ടായത്.വീടിന് മുന്നിലേക്കുള്ള മാര്‍ച്ച്‌ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ തടഞ്ഞതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. ദിവ്യയുടെ വീടിന്‍റെ മതില്‍ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

അതേസമയം . ഇതോടെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു.ദിവ്യയുടെ വീട്ടിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചും സംഘര്‍ഷത്തിലാണ് കലാശിച്ചത്.പ്രതിഷേധം കടുത്തതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

Leave a Reply

Your email address will not be published. Required fields are marked *