
മലപ്പുറം:മലപ്പുറം പെരിന്തൽമണ്ണയിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു.പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്.ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയോടു കൂടിയായിരുന്നു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ വിദ്യാർത്ഥികളുടെ തലയ്ക്കു മറ്റു ശരീരഭാഗങ്ങളിലും കുത്തേറ്റിട്ടുണ്ട്. ഇതിനു മുൻപും സ്കൂളിലെ വിദ്യാർഥികൾക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതെ വിദ്യാർത്ഥിനി ഇന്ന് പരീക്ഷ എഴുതാൻ സ്കൂളിൽ എത്തിയതാണ് സംഘർഷത്തിന് വഴിവെച്ചത്.