Banner Ads

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; സുപ്രീം കോടതിയെ നേരിട്ടറിയിച്ച് സൗരവ് ദാസ്

ദില്ലി : വരാനിരിക്കുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ചതായി കോക്ക്റോച്ച് ജനതാ പാർട്ടി. സിജെപി വക്താവ് സൗരവ് ദാസ് സുപ്രീം കോടതിയിൽ നേരിട്ടെത്തിയാണ് മാർച്ച് റദ്ദാക്കിയ കാര്യം ബോധിപ്പിച്ചത്. സർക്കാരുമായി നടത്തിയ ചർച്ചകളുടെയും അനുകൂല ഇടപെടലുകളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം.

പ്രക്ഷോഭകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരും ദില്ലി പോലീസും സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് മാർച്ച് ഒഴിവാക്കിയത്. ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം കൈമാറിയതായി അധികൃതർ സുപ്രീം കോടതിയെ അറിയിച്ചു.