Banner Ads

സിനിമാശാലകൾ കേവലം ബിസിനസ്സല്ല, സാംസ്കാരിക ഇടമാണ്; തിയേറ്ററുകളിലെ ഭക്ഷണവില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണം

പുറത്ത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങൾ തിയേറ്ററുകൾക്കുള്ളിൽ എത്തുമ്പോൾ പതിന്മടങ്ങ് വില വർദ്ധിക്കുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയൊരു ചൂഷണമാണ്. തിരുവനന്തപുരം മേയർ വി വി രാജേഷ്. പുറത്ത് 25 രൂപയ്ക്ക് ലഭിക്കുന്ന പോപ്‌കോണിന് തിയേറ്ററുകളിൽ 350 രൂപ ഈടാക്കുന്നത് കടുത്ത ഉപഭോക്തൃ ചൂഷണമാണെന്ന് മേയർ വി വി രാജേഷ് ചൂണ്ടിക്കാണിക്കുന്നു.

ടിക്കറ്റ് കളക്ഷനിലെ വിഹിതക്കുറവും ഉയർന്ന നടത്തിപ്പ് ചെലവുകളുമാണ് തിയേറ്റർ ഉടമകൾ ഇതിന് കാരണമായി പറയുന്നതെങ്കിലും, സാധാരണക്കാരായ സിനിമാപ്രേമികൾക്ക് ഇത് വലിയ സാമ്പത്തിക ഭാരമാണ്. അതിനാൽ തിയേറ്ററുകളിലെ ഭക്ഷണവില നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ കർശനമായ ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

തിയേറ്റർ എന്നത് കേവലം ബിസിനസ്സ് മാത്രമല്ല, അതൊരു സാംസ്കൂരിക ഇടം കൂടിയാണ്. അവിടെയെത്തുന്ന സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പൊതുചർച്ചകളും നിയമപരമായ ഇടപെടലുകളും അനിവാര്യമാണ്. തിയേറ്റർ ഉടമകളുടെയും ഉപഭോക്താക്കളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള സമതുലിതമായ നയങ്ങളാണ് ഇനി ഉണ്ടാകേണ്ടത്.

പുറത്ത് 25 രൂപയ്ക്ക് ലഭിക്കുന്ന പോപ്‌കോണിന് തിയേറ്ററുകളിൽ 250 രൂപ ഈടാക്കുന്നതും, തിയേറ്ററിൽ നിന്ന് ഒരു ചായ കുടിക്കാൻ പോലും ലോൺ എടുക്കേണ്ട അവസ്ഥയുള്ളതും കടുത്ത ഉപഭോക്തൃ ചൂഷണമാണെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് വ്യക്തമാക്കി. ഭക്ഷണസാധനങ്ങളുടെ വില നേരിട്ട് നിയന്ത്രിക്കാൻ കോർപ്പറേഷന് അധികാരമില്ലാത്തതിനാൽ, ഈ കൊള്ളയ്‌ക്കെതിരെ ലീഗൽ മെട്രോളജിയുടെ ഇടപെടൽ തേടുമെന്നും അദ്ദേഹം അറിയിച്ചു

 

സിന്ധു രാജീവ്