Banner Ads

ചിറയിൻകീഴ് പാമ്പ് കടിയേറ്റ് ബാലൻ മരിച്ച സംഭവം: ചികിത്സാപ്പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്.

തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടുവയസുകാരനായ ദിക്ഷൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട്. ഇതുസംബന്ധിച്ച വിശദീകരണ റിപ്പോർട്ട് സൂപ്രണ്ട് ഡി.എം.ഒയ്ക്ക് കൈമാറി.കുട്ടിക്ക് പാമ്പ് കടിയേറ്റതാണെന്ന് പ്രാഥമിക ഘട്ടത്തിൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ആശുപത്രിയിൽ എത്തിച്ചയുടൻ രക്തപരിശോധന നടത്തിയെങ്കിലും അതിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം.ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് ദിക്ഷലിന് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം നൽകാതെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

ആന്റിവെനം നൽകുന്നതിൽ ഉണ്ടായ കാലതാമസമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.