ദൃശ്യം 3 ഒടിടി കരാറിന് താൽക്കാലിക വിലക്ക്! ആശിർവാദ് സിനിമാസിനെതിരെ ആമസോൺ പ്രൈം കോടതിയിൽ
Published on: April 24, 2026
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3 ഒടിടി കരാറിന് ഡൽഹി ഹൈക്കോടതി താൽക്കാലിക വിലക്കേർപ്പെടുത്തി. നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസിനെതിരെ ആമസോൺ പ്രൈം നൽകിയ ഹർജിയിലാണ് ഈ നിർണ്ണായക നടപടി.