
തിരുവനന്തപുരം: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്. ശ്രീജിത്തിനെ ഡി.ജി.പി (DGP) പദവിയിലേക്ക് ഉയർത്താൻ ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി. അന്തിമ തീരുമാനത്തിനായി ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് കൈമാറി.എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിലാണ് സീനിയോറിറ്റി പട്ടികയിൽ അടുത്ത സ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ ഡി.ജി.പിയാക്കാൻ സർക്കാർ നടപടികൾ വേഗത്തിലാക്കിയത്.
1996 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥരായ എസ്. ശ്രീജിത്ത്, വിജയ് സാക്കറെ എന്നിവരെ ഡി.ജി.പി തസ്തികയിലേക്ക് പ്രൊമോട്ട് ചെയ്യാൻ കഴിഞ്ഞ ഡിസംബറിൽ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി തത്വത്തിൽ ശുപാർശ നൽകിയിരുന്നു.ഈ മാസം 30-ന് നിലവിലെ ഫയർഫോഴ്‌സ് മേധാവി നിധിൻ അഗർവാൾ സർവീസിൽ നിന്ന് വിരമിക്കുകയാണ്. ഈ ഒഴിവിലേക്കായിരിക്കും പുതിയ പ്രൊമോഷൻ നിയമനം.