Banner Ads

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഓണാവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതികളും ഓണാവധിയും പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് ഇത്തവണത്തെ ഓണാവധി. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 9 ദിവസത്തെ അവധി മാത്രമാണ് സ്കൂളുകൾക്ക് ലഭിക്കുക.

എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20-ന് അവസാനിക്കും. ഹയർ സെക്കൻഡറി പരീക്ഷകൾ ഓഗസ്റ്റ് 14 മുതലാണ് ആരംഭിക്കുന്നത്. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21-ന് പ്രവർത്തിച്ച ശേഷമായിരിക്കും സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കുക. അവധിക്ക് ശേഷം ഓഗസ്റ്റ് 31-ന് വിദ്യാലയങ്ങൾ വീണ്ടും തുറന്നുപ്രവർത്തിക്കും.