Banner Ads

ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ ; ഇന്ത്യയുടെ മുത്തം

25 വര്‍ഷം മുന്‍പത്തെ ഫൈനല്‍ തോല്‍വിക്ക് ന്യൂസിലന്‍ഡിനോടു മധുര പ്രതികാരം തീര്‍ത്ത് ഇന്ത്യ, 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം നേടാനും ഇന്ത്യക്കായി.ഫൈനലില്‍ 4 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ഒരുവേള ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും കെഎല്‍ രാഹുലിന്റെ കാമിയോ ഇന്നിങ്‌സ് സെമിയിലെന്ന പോലെ ഫൈനലിലും നിര്‍ണായകമായി തീർന്നു.

ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍ നേടി. മറുപടി പറഞ്ഞ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് കണ്ടെത്തിയാണ് വിജയവും കിരീടവും സ്വന്തമാക്കിയിരിക്കുന്നത്. 2002ല്‍ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്ത ചാംപ്യന്‍മാരായ ഇന്ത്യ 2013ലാണ് രണ്ടാം കിരീടം കരസ്ഥമാക്കിയത് . ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൂറ്റനടികളുമായി കളം വാണതോടെ ഇന്ത്യ അതിവേഗം കുതിച്ചു. ഓപ്പണിങില്‍ രോഹിതും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു 105 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി.

രോഹിത് ശര്‍മ 83 പന്തുകള്‍ നേരിട്ട് 76 റണ്‍സെടുത്ത് അര്‍ധ സെഞ്ച്വറി കുറിച്ചു. 7 ഫോറും 3 സിക്‌സും സഹിതമായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. ശുഭ്മാന്‍ ഗില്‍ 31 റണ്‍സും സ്വന്തമാക്കി.എന്നാല്‍ സെമിയില്‍ സെഞ്ച്വറിയുമായി പൊരുതി നിന്ന കോഹ്‌ലിക്ക് ഫൈനലില്‍ തിളങ്ങാനായില്ല. താരം 2 പന്തില്‍ 1 റണ്‍സുമായി മടങ്ങി.പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ 62 പന്തില്‍ 2 വീതം സിക്‌സും ഫോറും തൂക്കി 48 റണ്‍സെടുത്തു തിളങ്ങി. അക്ഷര്‍ പട്ടേലും പൊരുതി. താരം ഓരോ സിക്‌സും ഫോറും സഹിതം 29 റണ്‍സെടുത്തു.ഹര്‍ദിക് പാണ്ഡ്യ വിജയത്തോടടുപ്പിച്ച ശേഷമാണ് മടങ്ങിയത്. താരം 18 റണ്‍സെടുത്തു. ഓരോ സിക്‌സും ഫോറും

Leave a Reply

Your email address will not be published. Required fields are marked *