
ദില്ലി: ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതര’ത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട് പുതിയ പരിഷ്കരണങ്ങളും അടിയന്തര ഭേദഗതികളും വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് പുതിയ മാർഗ്ഗരേഖകൾ നിശ്ചയിച്ചിരിക്കുന്നത്.പൂർണ്ണരൂപം നിർബന്ധം ബങ്കിം ചന്ദ്ര ചാറ്റർജിയുടെ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും ഇനിമുതൽ പൂർണ്ണമായി ആലപിക്കണം.
ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം പാടുന്ന മുൻപത്തെ രീതി ഇതോടെ അവസാനിക്കും.ആലാപന സമയം പൂർണ്ണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റും 10 സെക്കൻഡുമായി കേന്ദ്ര സർക്കാർ നിശ്ചയിച്ചു.ആലാപന ക്രമം: ദേശീയഗീതവും ദേശീയഗാനവും (ജനഗണമന) ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ, വന്ദേമാതരമാണ് ആദ്യം ആലപിക്കേണ്ടത്.ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനം ആലപിക്കണം.ബാൻഡ് പ്രോട്ടോക്കോൾ മിലിട്ടറി അല്ലെങ്കിൽ പൊലീസ് ബാൻഡുകൾ ഈ ഗീതം പ്ലേ ചെയ്യുമ്പോൾ, സദസ്സിന് മുന്നറിയിപ്പ് നൽകാനായി ഏഴ് തവണ ഡ്രം റോൾ അടിച്ച് വേണം ആരംഭിക്കാൻ.
സ്കൂളുകളിലും സർവ്വകലാശാലകളിലും ദൈനംദിന പ്രാർത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കണമെന്ന് യു.ജി.സിക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.കർശന നിർദ്ദേശം വന്ദേമാതരം ആലപിക്കുമ്പോൾ കൃത്യമായ ഉച്ചാരണവും ഔദ്യോഗിക വരികളും മാത്രമേ ഉപയോഗിക്കാവൂ എന്ന് കേന്ദ്ര സർക്കാർ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.