
മലപ്പുറം: സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ പണം നിക്ഷേപിക്കാമെന്ന് വിശ്വസിപ്പിച്ച് 44 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. വെട്ടത്തൂർ സ്വദേശി പുളിക്കാതൊടി വീട്ടിൽ പ്രിയമോൾ (43) ആണ് മേലാറ്റൂർ പൊലീസിന്റെ പിടിയിലായത്.വെട്ടത്തൂർ തേലക്കാട് സ്വദേശിയിൽ നിന്നാണ് പ്രതി 44 ലക്ഷം രൂപ കൈക്കലാക്കിയത്.
പണം കമ്പനിയിൽ നിക്ഷേപിക്കാതെ വ്യാജ രസീതുകൾ നിർമ്മിച്ച് വിശ്വാസവഞ്ചന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മേലാറ്റൂർ എസ്.ഐ പ്രദീപ്, എ.എസ്.ഐ സിന്ധു വെള്ളയങ്ങര, സീനിയർ പൊലീസ് ഓഫീസർ രാകേഷ് ചന്ദ്ര, ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ കൃഷ്ണകുമാർ, ദിനേശ് കിഴക്കേക്കര, സി.പി.ഒമാരായ അനിത, ചന്ദ്രദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രിയമോളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.