
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ ഫോൺ നമ്പർ റദ്ദാക്കി. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് അനുവദിച്ചിരുന്നതും കഴിഞ്ഞ പത്തു വർഷമായി അദ്ദേഹം തുടർച്ചയായി ഉപയോഗിച്ചുകൊണ്ടിരുന്നതുമായ നമ്പറാണ് കട്ട് ചെയ്തിരിക്കുന്നത്.
മുൻകൂട്ടി യാതൊരുവിധ അറിയിപ്പും നൽകാതെയാണ് പൊതുഭരണ വകുപ്പിന്റെ നടപടി. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായി ബന്ധപ്പെടാൻ പാർട്ടിക്കാരും പൊതുജനങ്ങളും ഉപയോഗിച്ചിരുന്ന നമ്പറാണ് നിശ്ചലമായിരിക്കുന്നത്.